06 May 2020

ഓമശ്ശേരി സര്‍വീസ് ബാങ്കും KVVES ഓമശ്ശേരി യൂണിറ്റും 'വ്യാപാരികള്‍ക്കൊരു കെെത്താങ്ങ്' പലിശരഹിത വായ്പ പദ്ധതി ഉല്‍ഘാടനം ചെയ്തു.
(VISION NEWS 06 May 2020)

 

ഓമശ്ശേരി:  ഓമശ്ശേരി സർവീസ് സഹകരണ ബാങ്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ലോക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി ''വ്യാപാരി ബന്ധു സ്വര്‍ണ പണയ വായ്പ'' ഉദ്ഘാടന കർമ്മം  ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി വി  അബ്ദുറഹിമാൻ മാസ്റ്റർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്  പ്രസിഡന്റ് ശ്രീ എ കെ അബ്ദുള്ളയ്ക്ക് കൈമാറി നിര്‍വഹിച്ചു. 
 
     ഓമശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ്  സി പി ഉണ്ണിമോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി യൂണിറ്റ് ട്രഷറര്‍ കെ വേലായുധന്‍, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് എം കെ ഷമീര്‍, ബാങ്ക് ഡയറക്ടര്‍മാരായ  കെ പി അയമ്മദ് കുട്ടി മാസ്റ്റര്‍ അബ്ദുറഹിമാന്‍ മാണിയേളത്ത് ,ബാങ്ക് സെക്രട്ടറി കെ പി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

 
      സഹകരണ ബാങ്ക് വെെസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ സ്വാഗതവും കെ വി വി ഇ എസ് ഓമശ്ശേരി യൂണിറ്റ് ട്രഷറര്‍ ഉസെെന്‍ വെെറ്റ് ഹൗസ് നന്ദിയും പറഞ്ഞു. 
           ആറുമാസ കാലാവധിക്ക് പരമാവധി മുപ്പതിനായിരം രൂപ വരെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only