09 May 2020

KVVES കൊടുവള്ളി യൂണിറ്റ് പ്രതിഷേധിച്ചു.
(VISION NEWS 09 May 2020)


കൊടുവള്ളി :കോഴിക്കോട് മിട്ടായിത്തെരുവിലെ കഴിഞ്ഞ് 49 ദിവസമായി പൂട്ടിക്കിടക്കുന്ന നൂറുകണക്കിന് വ്യാപാരികളെസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറക്കാൻ അനുവദിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചു മിട്ടായിത്തെരുവിൽ തന്റെ സ്ഥാപനം തുറന്ന് പ്രതിഷേധിക്കാൻ വന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നാസിറുദ്ധീൻ അവർകളെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു .യോഗത്തിൽ പ്രസിഡന്റ് പി .ടി .എ ലത്തീഫ് ,ജനറൽ സെക്രട്ടറി ടിപി .അർഷാദ്, ട്രെഷറർ എംവി .വാസു ,സഹ ഭാരവാഹികളായ എം .അബ്ദുൽ കാദർ ,ലത്തീഫ് ഇലക്ട്ര ,ടി .കെ .അതിയത് ,പിസി ബദറുദ്ധീൻ എൻ .പി .അബു എ .സി .ബാലൻ എന്നീവർ സംസാരിച്ചു .

Post a comment

Whatsapp Button works on Mobile Device only