06 May 2020

ഓമശ്ശേരി ശാന്തി ആശുപത്രിയുടെ OP സേവനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് “ന്യൂ നോർമലായി” പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
(VISION NEWS 06 May 2020)



covid-19ലെ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും ക്രമീകരിച്ചുകൊണ്ട് OP സേവനങ്ങൾ പ്രവർത്തനം ആരംഭിച്ചു. സർക്കാർ നിർദ്ദേശപ്രകാരം മാസ്ക് ധരിച്ച് വരെ മാത്രമേ ആശുപത്രി അകത്തേക്ക് പ്രവേശിപ്പിക്കു. ആശുപത്രി അകത്തേക്കു പ്രവേശിക്കുന്ന മുമ്പ് കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകാനുള്ള ക്രമീകരണവും പുറത്ത് ഒരുക്കിയിട്ടുണ്ട് Triagr 1 ജനറൽ OPD സേവനങ്ങളും Triage 2 ഗൈനിക് സേവനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നു. കൈകൾ കഴുകി അകത്തേക്കു പ്രവേശിക്കുന്ന രോഗികൾക്ക് സാമൂഹിക അകലം പാലിച്ച് നിൽക്കുവാൻ റിസപ്ഷനിൽ അതുപോലെ OP മുമ്പിലും സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

മാസ്ക് ധരിച്ച് അകത്തു പ്രവേശിക്കുന്ന രോഗികൾക്ക് Temperature പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ,,തുടർന്ന് Covid -19 വിവരശേഖരണത്തിന് ഫോം പൂരിപ്പിച്ച് സാമൂഹിക അകലം പാലിച്ച് റിസപ്ഷനിലേക്ക് പോകാവുന്ന രീതിയിലാണ് സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.കൂടാതെ കൃത്യമായ ഇടവേളകളിൽ രോഗികളും കൂട്ടിരിപ്പുകാരും പാലിക്കേണ്ട നിർദ്ദേശങ്ങൾ അനൗൺസ്മെൻറ് ലൂടെ ഓർമ്മപ്പെടുത്താൻ ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രത്യേക സാഹചര്യത്തിൽ ശാന്തി ഹോസ്പിറ്റൽ സന്ദർശകരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അതുപോലെ രോഗിയുടെ കൂടെ വരുന്ന കൂട്ടിരിപ്പുകാരെ ആശുപത്രി അകത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.
Covid കാലത്തും രോഗങ്ങൾക്ക് ശാന്തി ഏകാൻ ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ സജ്ജമായിരിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only