22 June 2020

ഹോണര്‍ എക്സ് 10 മാക്സ് സ്മാമര്‍ട്ട്ഫോണ്‍ ജൂലൈ 2 ന് പുറത്തിറങ്ങും
(VISION NEWS 22 June 2020)


ഹോണര്‍ എക്സ് 10 മാക്സ് സ്മാമര്‍ട്ട് ഫോണ്‍ ജൂലൈ 2 ന് ചൈനയില്‍ പുറത്തിറങ്ങും. കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ ഹാന്‍ഡില്‍ വഴിയാണ് ഹോണര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ഹാന്‍ഡ്‌സെറ്റ് 5 ജി സപ്പോര്‍ട്ടോടെയായിരിക്കും പുറത്തിറങ്ങുകയെന്നും വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും കമ്പനി തന്നെ സ്ഥിരീകരിക്കുന്നു. ഈ ഡിവൈസിന്റെ സവിശേഷതകള്‍ ജെഡി ഡോട്ട് കോമിന്റെ ലിസ്റ്റിംഗിലൂടെയും വെയ്‌ബോയിലെ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്റെ പോസ്റ്റിലൂടെയും നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹോണര്‍ എക്സ്10 മാക്സ് സ്മാര്‍ട്ട്ഫോണില്‍ 7.09 ഇഞ്ച് ഡിസ്‌പ്ലേ പായ്ക്ക് ചെയ്യും. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2280 ന്റെ എഫ്‌എച്ച്‌ഡി പ്ലസ് റെസല്യൂഷനും ഉണ്ടായിരിക്കും. ഇത്തരത്തിലൊരു വലിയ ഡിസ്പ്ലെ പായ്ക്ക് ചെയ്യുന്ന ആദ്യത്തെ മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണായിരിക്കും ഇത്. ഈ വലിയ പാനല്‍ എല്‍സിഡി അതല്ലെങ്കില്‍ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും. എല്‍സിഡി ആയിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only