24 June 2020

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1040 കേസുകള്‍; 1118 അറസ്റ്റ്
(VISION NEWS 24 June 2020)



സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1040 പേര്‍ക്കെതിരെ കേസെടുത്തു. 1118 പേരാണ് ഇന്ന് അറസ്റ്റിലായത് . 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4963 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 68, 40, 15 
തിരുവനന്തപുരം റൂറല്‍ - 188, 193, 54
കൊല്ലം സിറ്റി - 92, 102, 31
കൊല്ലം റൂറല്‍ - 63, 62, 53
പത്തനംതിട്ട - 3, 10, 1
ആലപ്പുഴ- 68, 92, 4
കോട്ടയം - 22, 14, 2
ഇടുക്കി - 34, 30, 0
എറണാകുളം സിറ്റി - 58, 59, 10 
എറണാകുളം റൂറല്‍ - 69, 36, 15
തൃശൂര്‍ സിറ്റി - 67, 104, 38
തൃശൂര്‍ റൂറല്‍ - 85, 105, 12
പാലക്കാട് - 32, 32, 17
മലപ്പുറം - 90, 144, 6
കോഴിക്കോട് സിറ്റി - 22, 22, 15 
കോഴിക്കോട് റൂറല്‍ - 39, 57, 4
വയനാട് - 27, 2, 10
കണ്ണൂര്‍ - 7, 7, 0
കാസര്‍ഗോഡ് - 6, 7, 1

Post a comment

Whatsapp Button works on Mobile Device only