19 June 2020

കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ്-19
(VISION NEWS 19 June 2020)



കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയുമായി സംസ്ഥാനത്ത് 118 പുതിയ രേഗികള്‍; രോഗമുക്തി ലഭിച്ചത് 96 പേര്‍ക്ക്; സംസ്ഥാനത്ത് 1380 പേര്‍ ചികിത്സയില്‍
കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
​   ആശങ്കയുടെ ദിനം; കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയുമായി സംസ്ഥാനത്ത് 118 പുതിയ രേഗികള്‍; രോഗമുക്തി ലഭിച്ചത് 96 പേര്‍ക്ക്; സംസ്ഥാനത്ത് 1380 പേര്‍ ചികിത്സയില്‍

Post a comment

Whatsapp Button works on Mobile Device only