25 June 2020

ഏഴാം ദിവസവും നൂറിലേറെ രോഗികള്‍; ഇന്ന് 123 പേര്‍ക്ക് കോവിഡ്, 53 പേര്‍ക്ക് രോഗമുക്തി
(VISION NEWS 25 June 2020)


 തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 123 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറിൽ കൂടുതലാക്കുന്നത്.ഇന്ന് രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ആറ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 *ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്* 

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍ഗോഡ് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2,

 *ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്* 

പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍ഗോഡ് 8.

Post a comment

Whatsapp Button works on Mobile Device only