27 June 2020

കരിപ്പൂരിൽ റാപ്പിഡ്​ പരിശോധന തുടങ്ങി,12 കൗണ്ടറുകൾ
(VISION NEWS 27 June 2020)






ക​രി​പ്പൂ​ർ : വി​ദേ​ശ​ത്ത്​ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ റാ​പ്പി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​തി​നാ​യി കോ​ഴിക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 12 കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി. വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര ആ​ഗ​മ​ന ടെ​ർ​മി​ന​ലി​ലാ​ണ്​ കൗ​ണ്ട​റു​ക​ൾ. എ​ച്ച്.​എ​ൽ.​എ​ൽ ലൈ​ഫ്​​കെ​യ​ർ ലി​മി​റ്റ​ഡി​നാ​ണ്​ ഇ​വ​യുടെ ചു​മ​ത​ല. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച മു​ത​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. യു.​എ.​ഇ​യി​ൽ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ൽ അ​തി​​ൻ്റെ ഫ​ലം​ കൗ​ണ്ട​റി​ൽ കാ​ണി​ച്ചാ​ൽ മ​തി. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ​ല്ലാം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക​ണം. ഖ​ത്ത​റി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ഹ്തെ​റാ​സ് മൊ​ബൈ​ൽ ആ​പ്പി​ലെ ഗ്രീ​ൻ സ്​​റ്റാ​റ്റ​സ് ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ഇ​ള​വി​ല്ല. പ​രി​ശോ​ധ​നാ ഫ​ലം അ​റി​യാ​ൻ 20 മു​ത​ൽ 30 വ​രെ മി​നി​റ്റ് സ​മ​യം വേ​ണം. അ​തു​വ​രെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ശ്ര​മി​ക്ക​ണം.
ഒ​രു മ​ണി​ക്കൂ​റി​ൽ 150ല​ധി​കം പേ​ർ​ക്ക്​ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്ന​തി​നു ശേ​ഷ​മേ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കൂ. പോ​സി​റ്റി​വാ​യാ​ൽ വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. സം​സ്ഥാ​ന സ​ർ​ക്കാ​റി​​ൻ്റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും എ​ൻ-95 മാ​സ്ക്, ഫെ​യ്സ് ഷീ​ൽ​ഡ്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്ക​ണം. സാ​നി​റ്റൈ​സ​റും ക​രു​ത​ണം. കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ പി.​പി.​ഇ കി​റ്റും ധ​രി​ക്ക​ണം. നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ്​ ബോ​ധ​വ​ത്​​ക​ര​ണം, തെ​ർ​മ​ൽ സ്​​കാ​നി​ങ്​ എ​ന്നി​വ​യും തു​ട​രും.

Post a comment

Whatsapp Button works on Mobile Device only