24 June 2020

കേരളത്തില്‍ 152 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 81 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1691പേര്‍
(VISION NEWS 24 June 2020)



കേരളത്തിന് ആശങ്ക ഒഴിയുന്നില്ല. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസുകളുടെ എണ്ണമായ 152 ആണ് ഇന്നത്തെ പോസിറ്റീവ് കേസുകള്‍.81 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ആറാം ദിവസവും നൂറില്‍ അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മൊത്തം കേസുകളുടെ എണ്ണം 3603 ആയി. 1691 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പോസിറ്റീവായതില്‍ 98 പേര്‍ വിദേശത്ത് നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(ഡല്‍ഹി 15, പശ്ചിമ ബംഗാള്‍ 12, മഹാരാഷ്ട്ര, തമിഴ്‌നാട് 5 വീതം, കര്‍ണാടക 4, ആന്ധ്ര 3, ഗുജറാത്ത്, ഗോവ 1 വീതം) വന്നവരാണ് 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് പോസിറ്റീവായ ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ (പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശ്ശൂര്‍ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2) എന്നിങ്ങനെയാണ്.

81 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 1888 ആയിട്ടുണ്ട്. ഇന്നത്തെ ജില്ല് തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ (കൊല്ലം, പത്തനംതിട്ട്, പാലക്കാട് 1 വീതം, ആലപ്പുഴ 13, ഇടുക്കി 2, കോട്ടയം 3, കോഴിക്കോട് 35,എറണാകുളം 4, തൃശ്ശൂര്‍ 4, മലപ്പുറം 7, കണ്ണൂര്‍ 10) എന്നിങ്ങനെയാണ്. 22 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Post a comment

Whatsapp Button works on Mobile Device only