25 June 2020

1.72 ലക്ഷം പുതിയ രോഗികള്‍, ലോകത്ത് കൊവിഡ് 19 കേസുകള്‍ 95 ലക്ഷം പിന്നിട്ടു; മരണം 4.83 ലക്ഷം കടന്നു
(VISION NEWS 25 June 2020)ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കടന്ന് മുന്നേറുന്നു. ലോകത്ത് ദിനംപ്രതിയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടയിലും ഒരു ലക്ഷത്തിലധികമാണ്. ഇന്നലത്തെ 1,72,997 പുതിയ രോഗികള്‍ കൂടി ചേര്‍ത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ 95,20,096 ആയിട്ടുണ്ട്. ആഗോള തലത്തില്‍ മൊത്തം മരണസംഖ്യ 4,83,957 ആയിട്ടുണ്ട്. 5.08 ശതമാനമാണ് മരണനിരക്ക്. 51.68 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 54.29 ശതമാനമാണ് നിലവില്‍ ലോകത്തിലെ കൊവിഡ് രോഗമുക്തി നിരക്ക്. 38.67 ലക്ഷം പേര്‍ ഇപ്പോഴും കൊവിഡുമായുള്ള പോരാട്ടം തുടരുകയാണ്. ഇതില്‍ 58,413 പേരുടെ നില ഗുരുതരമായി തന്നെ തുടരുന്നുമുണ്ട്. ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ രണ്ട് ശതമാനമാണ് ആരോഗ്യനില മോശമായി തുടരുന്നത്.

Post a comment

Whatsapp Button works on Mobile Device only