25 June 2020

രാജ്യത്ത് തുടര്‍ച്ചയായ 19ാം ദിവസവും ഇന്ധന വില കൂടി; ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും
(VISION NEWS 25 June 2020)


തുടര്‍ച്ചയായി 19ാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 19 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 8.68 രൂപയാണ് കൂടിയത്. ഇക്കാലയളവില്‍ 10.04 രൂപയാണ് ഡീസലിന് കൂടിയത്. അതേസമയം ഇന്നലെ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഡീസലിന് മാത്രമായിരുന്നു ഇന്നലെ വില കൂട്ടിയത്. അതിനിടെ ഡല്‍ഹിയില്‍ പെട്രോള്‍ വിലയെ മറികടന്ന് ചരിത്രത്തിലാദ്യമായി ഡീസല്‍ വില മുന്നിലെത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ചെയ്യുന്നുണ്ടെങ്കിലും വിലക്കയറ്റം ഉള്‍പ്പടെ തടയാന്‍ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നതാണ് വസ്തുത. കൊവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ജനത്തിന്റെ ശ്രദ്ധ അതിലായിരിക്കും എന്ന അവസരം മുതലെടുത്ത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും.

Post a comment

Whatsapp Button works on Mobile Device only