11 June 2020

കൊവിഡ് 19: വലിയരീതിയില്‍ രോഗം പടരും; മുന്നറിയിപ്പുമായി ഐസിഎംആര്‍
(VISION NEWS 11 June 2020)

​ 
കൊവിഡ് രോഗവ്യാപനം കൂടുന്നതിനിടെ മുന്നറിയിപ്പുമായി ഐസിഎംആര്‍. രോഗം ഇനി വലിയരീതിയില്‍ പടര്‍ന്നേക്കാമെന്നും സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കൊവിഡ് ഇനിയും മാസങ്ങളോളം നിലനില്‍ക്കുകയും പടരുകയും ചെയ്യും. രാജ്യത്ത് മൂന്നിരട്ടിയോളം ആളുകള്‍ക്ക് ഇതിനോടകം രോഗം വന്നു പോയിട്ടുണ്ടാകാം. നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗ വ്യാപനതോത് കൂടുതലാണ്. അതിനാല്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a comment

Whatsapp Button works on Mobile Device only