26 June 2020

രാജ്യത്ത് തുടര്‍ച്ചയായ 20ാം ദിവസവും ഇന്ധന വില കൂട്ടി; ഡീസലിന് 17 പൈസയും പെട്രോളിന് 21 പൈസയും കൂട്ടി
(VISION NEWS 26 June 2020)



തുടര്‍ച്ചയായി 20ാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു. ഡീസലിന് 17 പൈസയും പെട്രോളിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 20 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 8.89 രൂപയാണ് കൂടിയത്. ഇക്കാലയളവില്‍ 10.21 രൂപയാണ് ഡീസലിന് കൂടിയത്. അതിനിടെ ഡല്‍ഹിയില്‍ പെട്രോള്‍ വിലയെ മറികടന്ന് ചരിത്രത്തിലാദ്യമായി ഡീസല്‍ വില ഇന്നലെ മുന്നിലെത്തിയിരുന്നു. കൊവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ജനത്തിന്റെ ശ്രദ്ധ അതിലായിരിക്കും എന്ന അവസരം മുതലെടുത്ത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും. ചരിത്രത്തിലാദ്യമായിട്ടാണ് തുടര്‍ച്ചയായി ഇത്രയും ദിവസം ഇന്ധന വില കൂട്ടുന്നത്. എന്നാല്‍ വില വര്‍ധനവ് എന്തിനാണ് എന്ന മാത്രം കേന്ദ്രമോ എണ്ണക്കമ്പനികളോ വ്യക്തമാക്കുന്നുമില്ല.

Post a comment

Whatsapp Button works on Mobile Device only