11 June 2020

ഇൻസ്പയർ ചാലഞ്ച് - 2020 ആരംഭിച്ചു
(VISION NEWS 11 June 2020)




 ചുഴലിക്കര സുലൈമാൻ ഹാജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽf എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനുള്ള സൗകര്യത്തോടെ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഓൺലൈൻ ക്ലാസ് വീക്ഷിക്കാനുള്ള സൗകര്യമൊരുക്കി. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് ക്ലാസ്.കൈ കഴുകിയും മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും അനുധാവനം ചെയ്തുമാണ് ക്ലാസ് നടക്കുന്നത്. എളേറ്റിൽ ഈസ്റ്റ്, ചുഴലിക്കര ,കരിമ്പാരകുണ്ടത്തിൽ പ്രദേശത്തെ പതിനാറോളം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

     ' ഇൻസ്പയർ ചാലഞ്ച് - 2020' എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. സി .പി. സാലിഹ് അധ്യക്ഷനായിരുന്നു. മഹല്ല് സെക്രട്ടറി എം.പി അബ്ദുറഹിമാൻ മാസ്റ്റർ, റിട്ട: എസ്.ഐ. സി. 'അബ്ദുൽ മജീദ് , സി.അച്ചുതൻ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, കെ.സി.അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു. എം.പി ഗഫൂർ മാസ്റ്റർ ക്ലാസ് നയിച്ചു. സക്കരിയ എളേറ്റിൽ സ്വാഗതവും കെ.കെ.റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only