23 June 2020

എം ഇ എസ് കൊടുവള്ളി യൂണിറ്റ് വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം -2020 സംഘടിപ്പിച്ചു
(VISION NEWS 23 June 2020)


കൊടുവള്ളി: വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണ പരിപാടിയുടെ ഭാഗമായി എം ഇ എസ്  കൊടുവള്ളി യുണിറ്റ് പരിധിയിൽ  കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ, കൊടുവള്ളി ടി  കെ പി എച് എം എൽ പി സ്കൂൾ, എന്നിവിടങ്ങളിലെ പാവപ്പെട്ട  കുട്ടികൾക്ക് പഠനോപകരണം വിതരണം നടത്തി. വിതരണ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎൽഎ അവർകൾ  നിർവഹിച്ചു . പരിപാടി യൂണിറ്റ് പ്രസിഡണ്ട് ഒ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി കെ അതിയത്ത്  സ്വാഗതവും പറഞ്ഞു. ജില്ലാസെക്രട്ടറി കെ എം ഡി മുഹമ്മദ്‌ , എം പി സി നാസർ ടി കെ സി മുഹമ്മദ്, ഗവൺമെന്റ് എച്ച്എസ് പ്രിൻസിപ്പൽ മുഹമ്മദ്‌ അബ്ദുൽ മജീദ്  ഗവൺമെന്റ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ്  ഇ.  ഷബീന,  പിടി ഉസൈൻ കുട്ടി, പി ടി എ പ്രസിഡന്റ്‌ മുഹമ്മദ്‌ കുണ്ടുകര,  അസീസ്, ബഷീർ മാസ്റ്റർ, സ്റ്റാഫ്‌ സെക്രട്ടറി എം ഫിറോസ്,  ഫസലുറഹിമാൻ,  ഷാഹുൽ ഹമീദ്, വി അസൈൻ, താന്നിക്കൽ മുഹമ്മദ്‌  എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സി കെ ജലീൽ നന്ദി പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only