26 June 2020

അതിർത്തി സംഘർഷം; 35,000 സൈനികരെ കൂടി ഇന്ത്യൻ മേഖലയിൽ; കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പിൽ
(VISION NEWS 26 June 2020)


ഇന്ത്യ- ചൈന ​ഗൽവാൻ അതിർത്തി പ്രശ്നം വീണ്ടും വഷളാകുന്നു. ഇതിന് മുന്നോടിയായി കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു. യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കി. കരസേനാമേധാവി ജനറൽ എം എം നരവനെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചു. 

ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയിൽ പട്രോളിംഗ് തടസ്സപ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെയും ആവർത്തിച്ചിരുന്നു. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധസാമഗ്രികൾ ഇന്ത്യയെ അതിർത്തി കാക്കാൻ പ്രാപ്തരാക്കുമെന്ന് പ്രതിരോധസഹമന്ത്രി ശ്രീപദ് നായ്ക്കും വ്യക്തമാക്കിയിരുന്നു.

Post a comment

Whatsapp Button works on Mobile Device only