24 June 2020

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ്! പവന് 35,760 രൂപയായി
(VISION NEWS 24 June 2020)



സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡിലേയ്ക്ക് ഉയരുന്നു. ഇന്ന് പവന് 240 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,760 രൂപയിലെത്തി. 4470 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രണ്ടുതവണയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. കൊവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണമായത്.

Post a comment

Whatsapp Button works on Mobile Device only