20 June 2020

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച 50000 കോടി രൂപയുടെ മെഗാ പദ്ധതി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
(VISION NEWS 20 June 2020)


കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച 50000 കോടി രൂപയുടെ മെഗാ പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി 116 ജില്ലകളിലെ തൊഴിലാളികളെ ലക്ഷ്യം വച്ചാണ് പദ്ധതി. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊളളിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്. കുടിയേറ്റ തൊഴിലാളികളുടെ ജീവനോപാധി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്. 

ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് രൂപം നല്‍കിയ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കി കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുകയാണ് ലക്ഷ്യം.

Post a comment

Whatsapp Button works on Mobile Device only