22 June 2020

പതിവ് തെറ്റാതെ ഇന്ധനവില ഉയരുന്നു; രാജ്യത്ത് പെട്രോൾ വില 79 രൂപ കടന്നു; 16 ദിവസത്തിനുള്ളിൽ ഡീസലിന് വർദ്ധിച്ചത് 8.98 രൂപ
(VISION NEWS 22 June 2020)



പതിവ് തെറ്റാതെ തുടർച്ചയായ 16-ാം ദിവസവും രാജ്യത്ത് ഇന്ധനവില വർദ്ധിച്ചു. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയും വില വർദ്ധിപ്പിച്ചു. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. 
ഇന്നത്തെ വർദ്ധനവോടെ ഡീസലിന് 75.07 രൂപയായി വില. പെട്രോളിന്റെ വില 79.77 രൂപയിലേക്ക് എത്തി. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. 


ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർദ്ധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.

Post a comment

Whatsapp Button works on Mobile Device only