11 June 2020

കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗ മുക്തി; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1258 പേര്‍
(VISION NEWS 11 June 2020)


കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് 83 പേര്‍ക്കാണ്. കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം 62 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 1258 പേരാണ് ഇനി ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം 14 പേർക്ക് രോഗം. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിതർ ജില്ല തിരിച്ച്

തൃശൂർ  25
പാലക്കാട് 13
മലപ്പുറം 10
കാസർഗോഡ് 10
കൊല്ലം 8
കണ്ണൂർ 7
പത്തനംതിട്ട 5
കോട്ടയം 2
എറണാകുളം 2
കോഴിക്കോട്  1

രോഗമുക്തർ ജില്ല തിരിച്ച്

തിരുവനന്തപുരം 16
പാലക്കാട് 13
കണ്ണൂർ 8
തൃശൂർ 7
എറണാകുളം 6
കാസർഗോഡ് 5
കോഴിക്കോട്  3
മലപ്പുറം 2
കൊല്ലം 2

Post a comment

Whatsapp Button works on Mobile Device only