20 June 2020

ശമനമില്ലാതെ കൊവിഡ് മഹാമാരി; ലോകത്ത് രോ​ഗബാധിതർ 88 ലക്ഷത്തിലേക്ക്; മരണം 5 ലക്ഷത്തോട് അടുക്കുന്നു;
(VISION NEWS 20 June 2020)



ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷത്തോട് അടുക്കുന്നു. നിലവിൽ 87.58 ലക്ഷം പേർക്കാണ് ആ​ഗോള തലത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് മരണവും വർദ്ധിക്കുകയാണ്. ലോകത്ത് ഇതുവരെ 4,62,519 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 4,625,445 പേര്‍ കൊവിഡിൽ നിന്നും രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൊവിഡ് അതി രൂക്ഷമാകുന്ന അമേരിക്കയിലും, ബ്രസീലിലും സ്ഥിതി ആശങ്കാജനകമാണ്. അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 700 പേരാണ് മരിച്ചത്.

അതേസമയം, ബ്രസീലില്‍ 10.38ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 49,090 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. റഷ്യയില്‍ 5.69 ലക്ഷം പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 7,841 പേര്‍ റഷ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. 3.96ലക്ഷം പേര്‍ക്കാണ് ‌ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.12970 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

Post a comment

Whatsapp Button works on Mobile Device only