24 June 2020

ലോകത്ത് കൊവിഡ് രോഗികള്‍ 94 ലക്ഷത്തിലേക്ക്, മരണം 5 ലക്ഷത്തോട് അടുക്കുന്നു
(VISION NEWS 24 June 2020)


ആഗോള വ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം 94 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലത്തെ ഒരു ലക്ഷത്തിലധികം പുതിയ രോഗികള്‍ കൂടി ചേര്‍ത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ 93,53,734229 ആയിട്ടുണ്ട്. ആഗോള തലത്തില്‍ മൊത്തം മരണസംഖ്യ 4,79,805 ആയിട്ടുണ്ട്. മരണനിരക്ക് 9 ശതമാനമായി ഉയര്‍ന്നു. 5,041,711 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,832,218 പേര്‍ ഇപ്പോഴും കൊവിഡുമായുള്ള പോരാട്ടം തുടരുകയാണ്. ഇതില്‍ 57,911 പേരുടെ നില ഗുരുതരമായി തന്നെ തുടരുന്നുമുണ്ട്. ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ രണ്ട് ശതമാനമാണ് ആരോഗ്യനില മോശമായി തുടരുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 24,24,168, ബ്രസീല്‍- 11,51,479, റഷ്യ- 5,99,705, ഇന്ത്യ- 4,56,115, ബ്രിട്ടന്‍- 3,06,210, സ്‌പെയിന്‍- 2,93,832, പെറു- 2,60,810, ചിലി- 2,50,767, ഇറ്റലി- 2,38,833, ഇറാന്‍- 2,09,970.

Post a comment

Whatsapp Button works on Mobile Device only