18 June 2020

സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ്
(VISION NEWS 18 June 2020)


സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ്, 89 പേർ രോ​ഗമുക്തരായതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്: മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്‍നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1. ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11.

പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍ ഇടുക്കി 6 വീതം, തിരുവനന്തപുരം കോഴിക്കോട് 5 വീതം മലപ്പുറം കണ്ണൂര്‍ 4 വീതം കാസര്‍കോട് 3. എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവർ.

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1358 പേര്‍ ഇപ്പോൾ ചികിത്സയിലാണ്. 126839 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവര്‍ 1967 പേരാണ്. ഇന്ന് ആശുപത്രിയിൽ 190 പേരെ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയി.

Post a comment

Whatsapp Button works on Mobile Device only