14 June 2020

ഇബ്രാഹിമിയ്യ ട്രസ്റ്റ് സന്നദ്ധ സേവന പ്രവർത്തകരെ ആദരിച്ചു
(VISION NEWS 14 June 2020)







മുണ്ടുപാറ: ഇബ്രാഹീമിയ്യ വെൽഫയർ ആൻ്റ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജീവൻ പണയപ്പെടുത്തി സന്നദ്ധ സേവന പ്രവർത്തനം നടത്തുന്ന പ്രദേശവാസികളായ ആളുകളെയാണ് ചടങ്ങിൽ ആദരിച്ചത്. വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളെയും സാമൂഹ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
ആദരിക്കൽ ചടങ്ങിന് മുക്കം ഫയർ ആൻറ് റെസ്ക്യൂ യൂനിറ്റ് ഓഫീസർ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അഹമ്മദ് കുട്ടി ഹാജി എന്നവർ നേതൃത്വം നൽകി.

അസന്നിഗ്ദ്ധ ഘട്ടങ്ങളിൽ സന്നദ്ധ സേവകരുടെ സേവനമാണ് ഞങ്ങൾക്ക് ധൈര്യവും കരുത്തും നൽകുന്നതെന്നും കൂടുതൽ ആളുകൾ ഈ മേഖലയിൽ ഇനിയും ആവശ്യമാണെന്നും....... ചടങ്ങിൽ ഒർമ്മപ്പെടുത്തി. മുണ്ടുപാറ ഹയാത്തുൽ ഇസ്ലാം മദ്രസ മുറ്റത്തായിരുന്നു പരിപാടി സംഖടിപ്പിച്ചത്.
കോവിഡ് മാനധണ്ഡങ്ങൾ പാലിച്ചുകൊണ്ട് കെ വി നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സുലൈമാൻ കെ വി സ്വാഗതവും യൂസുഫ് ഓ എം നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only