22 June 2020

മാനിപുരം സ്വദേശികൾക്ക് കോവിഡ്;കൊടുവള്ളിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഏഴായി
(VISION NEWS 22 June 2020)




മാനിപുരം: ഇന്നലെ രണ്ട് മാനിപുരം സ്വദേശികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊടുവള്ളിയിൽ കോവിഡ് 19 രോഗികളുടെ എണ്ണം ഏഴായി.കഴിഞ്ഞ 19 ാം തീയതി കുവൈത്തിൽ നിന്നും വന്ന 34,42 വയസുള്ള രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ രോഗ ലക്ഷണങ്ങളെ തുടർന്ന് എയർപോർട്ടിൽ നിന്നും നേരിട്ട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ പോസിറ്റീവാകുകയുമായിരുന്നു.

നനഗരസഭയിൽ ഇപ്പോൾ ആക്റ്റീവ് കേസുകൾ ആറാണ്. 28 ാം ഡിവിഷനിലെ ഒരു സ്ത്രീക്ക് നേരത്തെ രോഗം ഭേദമായിരുന്നു.

Post a comment

Whatsapp Button works on Mobile Device only