15 June 2020

വീണയ്ക്ക് വരണമാല്യം ചാര്‍ത്തി റിയാസ്; ക്ലിഫ് ഹൗസില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; ചടങ്ങുകള്‍ നടന്നത് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്
(VISION NEWS 15 June 2020)


മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്നു. ഇന്ന് രാവിലെ 10.30ന് ആണ് ഇരുവരും വിവാഹിതരായത്. ക്ലിഫ് ഹൗസിന് ഉള്ളില്‍ നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും ചില സിപിഎം നേതാക്കളും മാത്രമാണ് പങ്കെടുത്തത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ റിയാസിന്റെ മാതാപിതാക്കള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 

കൊവിഡ് കാലത്ത് വിവാഹങ്ങള്‍ നടക്കുമ്പോള്‍ അധികം ആളുകള്‍ ഉണ്ടാകരുത് എന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പലവട്ടം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് പാലിച്ച് തന്നെയാണ് അദ്ദേഹം മകളുടെ വിവാഹം നടത്തിയത്. 50ല്‍ താഴെ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. റിയാസിന്റെ ഭാഗത്ത് നിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരാവാഹികളായ എഎ റഹിം ഉള്‍പ്പെടുയുള്ളവര്‍ പങ്കെടുത്തിരുന്നു.വിവാഹത്തിന് ശേഷം മന്ത്രിസഭയിലെ ചില അംഗങ്ങളും മറ്റും നവദമ്പതികളെ കാണാന്‍ എത്തുന്നുണ്ട്. ഇതിന് ശേഷം ഉച്ചയോടെ റിയാസും വീണയും കഴക്കൂട്ടത്തെ വസതിയിലേക്ക് പോകും എന്നാണ് വിവരം.

Post a comment

Whatsapp Button works on Mobile Device only