21 June 2020

പത്താം തരം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സൗജന്യ സയൻസ് ബ്രിഡ്ജ് കോഴ്സ് നാളെ മുതൽ
(VISION NEWS 21 June 2020)






താമരശ്ശേരി: ഈ വർഷം എസ്എസ്എൽസി , സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയെഴുതി  പ്ലസ് വൺ സയൻസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഡെൽറ്റാ പ്ലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സൗജന്യ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു.  ജൂൺ 22 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്  സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിലെയും ഗൾഫ് രാജ്യങ്ങളിലെയും വിദ്യാർഥികൾക്കും പങ്കെടുക്കാവുന്നതാണ്.ബ്രിഡ്ജ്  കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ   9562179737 എന്ന നമ്പറിൽ വാട്സപ്പ് വഴി മെസ്സേജ് ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്.  വിദ്യാർത്ഥികൾ അവരുടെ പേര്,  രക്ഷിതാവിൻറെ പേര്, പത്താം ക്ലാസ് രജിസ്റ്റർ നമ്പർ,  അഡ്രസ്സ് ,ഫോൺ നമ്പർ,ജനന തിയ്യതി, എന്നി വിവരങ്ങൾ രജിസ്ട്രേഷനു വേണ്ടി അയക്കേണ്ടതാണ്.  രജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് പ്രത്യേകം മൊബൈൽ ആപ്പിലൂടെ ആണ് ക്ലാസ്സുകൾ ലഭ്യമാവുക എന്ന് അധികൃതർ അറിയിച്ചു.
ക്ലാസ്സിന്റെ ഉദ്ഘടാനം സിജി സീനിയർ ഫാക്കൽറ്റി പി. എ. ഹുസ്സൈൻ മാസ്റ്റർ ഓമശ്ശേരി നിർവഹിക്കും.

ബ്രിഡ്ജ് കോഴ്സിന് താഴെ കൊടുത്ത ലിങ്ക് വഴി ജോയിൻ ചെയ്യാം

താല്പര്യമുള്ള വിദ്യാർഥികൾക്ക് വാട്സപ്പ് ലിങ്ക് വഴിയും ബ്രിഡ്ജ്  കോഴ്സിന് ചേരാവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only