19 June 2020

സിൻസിയർ അറിവിനൊരു കൈതാങ്ങ് പദ്ധതി ആരംഭിച്ചു
(VISION NEWS 19 June 2020)



കച്ചേരിമുക്ക് : വായനദിനത്തോടനുബന്ധിച്ച് സിൻസിയർ ലൈബ്രറി & റീഡിങ് റൂം കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ അറിവിനൊരു കൈതാങ്ങ് പദ്ധതി ആരംഭിച്ചു . വീടുകളിൽ പഠനത്തിന് ശേഷം എടുത്തു വെച്ച  സ്കൂൾകളിലേയും , കോളേജുകളിലേയും  പുസ്തകങ്ങൾ ലൈബ്രറിയിലേക് വാങ്ങി അത് ആവശ്യമുള്ളവർക് എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ഇത് . പരിപാടി വി ആർ അനുശ്രീ യിൽ നിന്നും ബുക്ക് വാങ്ങി സിൻസിയർ ലൈബ്രേറിയൻ ഫാരിസ് ടി എം ഉൽഘാടനം ചെയ്തു . സിൻസിയർ ക്ലബ് പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം കെ , മുഹമ്മദ് സാലി എന്നിവർ പങ്കെടുത്തു . പഠനത്തിന് ശേഷം എടുത്ത് വെച്ച പുസ്തകങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപെടുക .9847080830, 8593853613

Post a comment

Whatsapp Button works on Mobile Device only