23 June 2020

ദുബായിയിൽ നിന്നും വന്ന പന്തീർപാടം സ്വദേശി നിര്യാതനായി
(VISION NEWS 23 June 2020)



കുന്ദമംഗലം: ദുബായിയിൽ നിന്ന് നാട്ടിലെത്തി ക്വാറൻ്റയിനിൽ കഴിഞ്ഞ പന്തീർപാടം സ്വദേശി മരിച്ചു. കാരകുന്നുമ്മൽ പരേതനായ മാമുകോയ ഹാജിയുടെ മകൻ അബ്ദുൽ കബീർ (52) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് ദുബായിയിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം   ഐ.ഐ.എമിലെ ക്വാറൻ്റയിൽ സെൻ്ററിൽ കഴിയുകയായിരുന്നു.ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വായയിൽ നിന്ന് രക്തം പുറത്ത് നിന്ന് വന്ന നിലയിൽ കണ്ടെത്തിയത് ഉടൻ തന്നെ വാർഡ് മെമ്പർ ബാബുമോൻ്റെ നേതൃത്വത്തിൽ 108 ആമ്പുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ്പസമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ശ്രവ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. മുബീനയാണ് ഭാര്യ.മക്കൾ നൂർബിന ഷെറിൻ, ഷാഹിദ് നഹ്യാൻ. 
സഹോദരങ്ങൾ മുഹമ്മദ്‌ (ബാവ ), സക്കീർ ഹുസൈൻ, അബ്ദുൽ ബാരി, നസീല

Post a comment

Whatsapp Button works on Mobile Device only