22 June 2020

ഗൂഗിള്‍ മാപ്പിനെ നേരിടാന്‍ മാപിലറിയെ സ്വന്തമാക്കി ഫേസ്ബുക്ക്
(VISION NEWS 22 June 2020)


ഗൂഗിള്‍ മാപ്പിനെ നേരിടാന്‍ സ്വീഡിഷ് മാപ്പിങ് ടെക്‌നോളജി കമ്പനിയായ മാപിലറിയെ സ്വന്തമാക്കി ഫേസ്ബുക്ക്. സ്ട്രീറ്റ് ലെവല്‍ ഇമേജറി പ്ലാറ്റ്‌ഫോമായ മാപിലറി ഗൂഗിള്‍ മാപ്പിന് സമാനമായി വിശദവും കൃത്യതയുള്ളതുമാണ്. ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പോലുള്ള വിവിധ സേവനങ്ങള്‍ക്ക് മാപിലറിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.

പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ ഇതില്‍ ചിത്രങ്ങളും മറ്റും അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് മാപിലറിയുടെ പ്രത്യേകത. ഫേസ്ബുക്കിന്റെ ചിറകിനടിയിലേക്ക് ആകുമ്പോള്‍ മാപിലറി മറ്റു സ്ഥലങ്ങളിലേക്കും അതിവേഗം എത്തിയേക്കാം.

 'സ്ട്രീറ്റ് ലെവല്‍' ഡേറ്റാ എപ്പോഴും പുതിയതാണെന്ന് ഉറപ്പാക്കാനാണ് മാപിലറിയും അതിന് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നവരും ശ്രമിക്കുന്നത്. കൂടുതല്‍ വളര്‍ച്ച പ്രാപിക്കും തോറും ചില രാജ്യങ്ങളിലെങ്കിലും മാപിലറി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Post a comment

Whatsapp Button works on Mobile Device only