20 June 2020

ഭാരമല്ല; നാടിൻ്റെ നെടുംതൂണാണ് പ്രവാസി
(VISION NEWS 20 June 2020)



കൊടുവള്ളി :സ്വന്തം നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസികളെ ഹോം കോറൻ്റൈനിൽ താമസിക്കാൻ പോലും അനുവദിക്കാതെ തിരിച്ചയക്കുകയും, നിയമപാലകർ പ്രശ്നത്തിലിടപെടുകയും ചെയ്യുന്ന ദയനീയ വാർത്തകൾക്കിടയിലാണ് കൊടുവള്ളി മദ്രസാ ബസാറിലേക്ക് മടങ്ങിവരുന്ന ഒരു പ്രവാസിക്ക് നാട്ടുകാർ അഭിവാദ്യമർപ്പിക്കുന്നത്.

ഉപയോഗിക്കാതെ കിടക്കുന്ന തൻ്റെ മറ്റൊരു വീട്ടിൽ കൊറൻ്റെയിൻ കാലാവധി പൂർത്തിയാക്കാൻ നാട്ടുകാരുടെ മുഴുവൻ സഹകരണവും ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് നൽകാൻ നാം സജജരാണ്. ഈ നാടിൻ്റെ വളർച്ച പ്രവാസികളയച്ച നാണയത്തുട്ടിൻ്റെ മൂല്യത്തിൽ നിന്നു തന്നെയാണ്. തീർച്ച...

Post a comment

Whatsapp Button works on Mobile Device only