23 June 2020

ലിങ്ക് റോഡ് ഏറ്റെടുത്ത് താമരശ്ശേരിക്കാർ
(VISION NEWS 23 June 2020)



താമരശ്ശേരി -താമരശ്ശേരിയുടെ ഗതാഗത കുരുക്കിന് ഏറെ പരിഹാരമായ താമരശ്ശേരി ചുങ്കം ചെക് പോസ്റ്റിൽ നിന്നും ആരംഭിച്ച് കുടുക്കി ലുമ്മാരം അണ്ടോണ വഴി താഴെ പരപ്പൻ പൊയിലിൽ അവസാനിക്കുന്ന താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് താമരശ്ശേരിക്കാർ നെഞ്ചേറ്റിയെന്നതിൻ്റെ തെളിവാണ് കഴിഞ്ഞ ദിവസം താമരശ്ശേരി പഞ്ചായത്തിൽ ചേർന്ന ജനകീയ കമ്മിറ്റിയുടെ യോഗം. കക്ഷിരാഷ്ട്രീയത്തിന് അപ്പുറമായി നാടിൻ്റെ വികസന കാര്യത്തിൽ ഇത് വരെയുള്ളതിൽ നിന്നും വ്യത്യസ്തമായി തോളോട് തോൾ ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് അവിടെ കാണുവാൻ സാധിച്ചത്. എത്രയും പെട്ടെന്ന് ലിങ്ക് റോഡ്പദ്ധതി പ്രാവർത്തികമാക്കാൻ ഞങ്ങളൊന്നാണെന്ന സന്ദേശമാണ് അവിടെ നിന്ന് ലഭിച്ചത്.പാത കടന്ന് പോകുന്ന സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കുകയും അവരുടെ യോഗങ്ങൾ ചേരുന്നതിനുള്ള സമയം നിശ്ചയിക്കുകയും ചെയ്തു. റോഡിനു വേണ്ടി ഏറ്റെടുക്കന്ന സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥല ഉടമകളുമായി സംസാരിക്കുവാനും പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുവാനും തീരുമാനിച്ചു.നിർദ്ധിഷ്ടി ലിങ്ക് റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകരുതെന്ന യോഗത്തിൻ്റെ തീരുമാനത്തിനോട് പ്രസിഡൻറും വൈസ് പ്രസിഡൻറുമടക്കമുള്ളവർഅനുകൂലിച്ചു.പഞ്ചായത്തിലെ കെട്ടിട നിർമാണ വിഭാഗത്തിനു നിർദേശം നൽകാമെന്നും അവർ അറിയിച്ചു.റോഡിനാവശ്യമായ സ്ഥങ്ങളിലെ കെട്ടിടങ്ങൾ, മരങ്ങൾ, വാട്ടർ കണക്ഷനുകൾ, വൈദ്യുത ലൈനുകൾ തുടങ്ങിയവയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കുവാനും എസ്റ്റിമേറ്റ് എടുക്കുന്ന സന്ദർഭങ്ങളിൽ ഇതെല്ലാം ഉൾപെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ പ്രാദേശിക കമ്മിറ്റികൾ ഏറ്റെടുക്കുവാനും തിരുമാനിച്ചു.
ജൂലൈ ആദ്യവാരം പദ്ധതിയുടെ കൺസൾട്ടൻസിയെ നിയമിക്കുന്നതാണ്.
യോഗത്തിൽ കൊടുവള്ളി MLA കാരാട്ട് റസാക്ക്,  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും കമ്മിറ്റി ചെയർപേഴ്സണുമായ ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡൻറ് നവാസ് ഈർപ്പോണ, മെമ്പർമാരായ പി.എം ജയേഷ്, രത്ന വല്ലി, കൺവീനർ സി.ടി ടോം, ട്രഷറർ പി.ടി.ബാപ്പു, എ അരവിന്ദൻ, എ.പി. സജിത്ത്, ടി.ആർ.ഓമനക്കുട്ടൻ, കെ.പി.ശിവദാസൻ, വി.കുഞ്ഞിരാമൻ, പി.സി.മോയിൻകുട്ടി, കരീം പുതുപ്പാടി, സി.വി.മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only