24 June 2020

എന്താണ് പി പി കിറ്റ്‌ ? എങ്ങനെ ഇത് ഉപയോഗിക്കണം ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.
(VISION NEWS 24 June 2020)

 


ടെസ്റ്റുകൾ ചെയ്യാൻ സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്നും ഇങ്ങോട്ട്‌ വരുന്നവർ പി പി കിറ്റ്‌ ധരിച്ച്‌ വരണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ പി പി കിറ്റിനെ കുറിച്ച് നാം അറിഞ്ഞിരിക്കണം. പിപിഇ കിറ്റുകൾ ധരിക്കുന്നത് വഴി രോഗ വ്യാപനം തടയാൻ ഒരു പരിധിവരെ കഴിയും.എന്നാൽ പിപിഇ കിറ്റ് ധരിച്ചാലും രോഗം പടർന്നേക്കാം. പക്ഷേ രോഗം ഉണ്ടോയെന്ന് പിപിഇ കിറ്റ് വഴി തിരിച്ചറിയാൻ കഴിയില്ല എന്നോർക്കുക. കൂടെയുള്ള ആർക്കും എന്തിനു തനിക്ക്‌ തന്നെയും രോഗം കണ്ടേക്കാമെന്നും അറിഞ്ഞിരിക്കണം. പിപിഇ കിറ്റ് ധരിക്കുന്നത് അത്ര സുഖമുള്ള സംഗതിയല്ല എന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് പരിചയം ഇല്ലെങ്കിൽ പ്രത്യേകിച്ചും. പിപിഇ കിറ്റ് ധരിച്ച് കഴിഞ്ഞാൽ പിന്നെ വെള്ളം കുടിക്കാനോ ടോയിലറ്റിൽ പോകാനോ പറ്റില്ല എന്നുള്ളതും ബുദ്ധിമുട്ടാകും. 

 ഇതിൽ ശ്വാസം മുട്ടൽ ഉണ്ടാകുന്നവർ, ഹൃദ്രോഹമുള്ളവർ,പൊതുവെ തന്നെ അൽപ്പം ഉൽക്കണ്ഠ ഉള്ളവർ, കുട്ടികൾക്കൊക്കെ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട്‌ അനുഭവപെടാം.കിറ്റ് ഉപയോഗിക്കുന്നതിന് പോലും രാജ്യാന്തര മാനദണ്ഡമുണ്ട്. എന്നാൽ ഈ കിറ്റ് ‌ ധരിക്കേണ്ടത്‌ പോലെ ധരിച്ചില്ലെങ്കിൽ രോഗം പകരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുഖത്തിലും കഴുത്തിലുമൊന്നും ഇടയിൽ പഴുതുകൾ ഉണ്ടാകാൻ പാടില്ല. കിറ്റിനു പുറമെയുള്ള ഭാഗത്ത്‌ എപ്പോഴും രോഗാണുക്കൾ ഉണ്ട്‌ എന്ന് തന്നെ കണക്കാക്കണം. അതുകൊണ്ട് തന്നെ കിറ്റ് ഊരുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഈ കിറ്റിൽ നിന്നായിരിക്കും അണുബാധയുണ്ടാകാൻ സാധ്യത വളരെ കൂടുതൽ. ഇടുന്നതിനേക്കാൽ ഊരുന്നതിലാണു ശ്രദ്ധ കൂടുതൽ വേണ്ടതെന്ന് സാരം. ഊരിയതിനു ശേഷം അത്‌ ഡിസ്പോസ്‌ ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്‌. ഇല്ലെങ്കിൽ ഇതും ഏറെ ദോഷം ചെയ്യും.

Post a comment

Whatsapp Button works on Mobile Device only