19 June 2020

ഗ്രീൻ ആർമി കൊടുവള്ളി താമരശ്ശേരി താലുക്ക് ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
(VISION NEWS 19 June 2020)

 



താമരശ്ശേരി :ജീവ കാര്യണ്യ സേവന രംഗത്ത് വിപ്ലവകരമായ സേവന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഗ്രീൻ ആർമി കൊടുവള്ളി ( ഹരിത സേന സൊസൈറ്റി Reg: KKD / CA/213/2017 ) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന കിഡ്നി രോഗികൾക്കായി പ്രത്യേക മെഡിക്കൽ ഉപകരണങ്ങൾ കൈമാറി .
   വേ സ്കെയിൽ കൈമാറ്റം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്ററും സാമ്പത്തിക സഹായത്തിന്റെ ചെക്ക്   മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ തങ്ങളും ഡയാലിസിസ് രോഗികൾക്കുള്ള ഹാന്റ് ബുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാഫിസ് റഹ് മാനും ട്യൂണിക്കേറ്റർ ഗ്രീൻ ആർമി ട്രഷറർ റഷീദ് വരുവിൻ കാലയും ഹാന്റ് സാനിറ്ററൈസർ ഗ്രീൻ ആർമി വൈസ് പ്രസിഡണ്ട്  സിദ്ധീഖ് മലബാറിയും കൈമാറി . ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി ഏറ്റു വാങ്ങി . 
     പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയൂബ് ഖാൻ , അബിഷ് മിഹ്രാൻ . സമദ് വാവാട് സംബന്ധിച്ചു . മുജീബ് ആവിലോറ അദ്ധ്യക്ഷത വഹിച്ചു.   നദീറലി തച്ചംപൊയിൽ സ്വാഗതവും നാസർ ബാവി നന്ദിയും പറഞ്ഞു .

Post a comment

Whatsapp Button works on Mobile Device only