24 June 2020

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിൽ; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ
(VISION NEWS 24 June 2020)


അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിലാകും. 
ഇതുമായി സംബന്ധിച്ച് പുതിയ നടപടിക്ക് കേന്ദ്രസർക്കാർ തീരുമാനമായി. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണബാങ്കുകളുടെ നിയന്ത്രണവും റിസർവ് ബാങ്ക് ഏറ്റെടുക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. രാഷ്ട്രപതിയുടെ അനുമതി കിട്ടിയാലുടൻ ഈ ഓർഡിനൻസ് നിയമമാകും. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.

പുതിയ ഓർഡിനൻസ് അനുസരിച്ച് 1482 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളും 58 മൾട്ടി - സ്റ്റേറ്റ് സഹകരണബാങ്കുകളും ആർബിഐയുടെ കീഴിലേക്ക് മാറും. ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെത്തന്നെ ഇനി ഈ സഹകരണബാങ്കുകളിലും ആർബിഐ ചട്ടങ്ങൾ തന്നയാകും ബാധകമാവുക.

Post a comment

Whatsapp Button works on Mobile Device only