22 June 2020

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല
(VISION NEWS 22 June 2020)



ഈ മാസം 30ന് തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് പി എസ് സി. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തിക ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും പി എസ് സി അറിയിച്ചു.

നൂറിലേറെ ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 30നു സിവില്‍ പൊലീസ് ഓഫിസര്‍ അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരും. ഇതടക്കം കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ നീട്ടേണ്ട സാഹചര്യമില്ലെന്നാണ് പി എസ് ‌സി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 

അതേസമയം കാലാവധി കഴിഞ്ഞ സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി എക്സൈസ് മന്ത്രിയുടെ ഫേസ്ബുക് പേജിലെത്തി. പത്ത് ശതമാനം പോലും നിയമനം നടന്നിട്ടില്ലെന്നാണ് ഇവരുടെ പരാതി.

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തും റാങ്ക് ലിസ്റ്റുകളില്‍ നിന്ന് 7312 പേര്‍ക്കു നിയമനം നല്‍കിയിട്ടുണ്ടെന്നാണ് പി എസ്‌ സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ അറിയിച്ചത്.

Post a comment

Whatsapp Button works on Mobile Device only