20 June 2020

വൈദ്യുതി ബില്ലിലെ കൊള്ളക്കെതിരെ കെ.എസ്.ഇ.ബി.ഓഫീസിന് മുമ്പിൽ വ്യാപാരികൾ ധർണ്ണ സമരം നടത്തി
(VISION NEWS 20 June 2020)




ഓമശ്ശേരി:
വൈദ്യുതബോർഡ് നിലവിൽ പ്രഖ്യാപിച്ച ഇളവുകൾ പോലും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമാകാത്തത്  പ്രതിഷേധാർഹമാണ്."കോവിഡ്  കാലത്തെ വൈദ്യുതി  റീഡിങ് അപാകത പരിഹരിക്കുക "എന്ന മുദ്രാവാക്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി,കൊടുവള്ളി  മണ്ഡലത്തിലെ വിവിധ KSEB ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ഓമശ്ശേരി KSEB ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി മണ്ഡലം സിക്രട്ടറി എ.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.കാദിരി ഹാജി അധ്യക്ഷനായിരുന്നു. ശ്രീനിവാസൻ, കെ.ലത്തീഫ്, സത്താർ പുറായിൽ, മുഹമ്മദലിഓമശ്ശേരി, സാജിദ്, മുഹമ്മദ് മുസ്‌ലിയാർ, എന്നിവർ പ്രസംഗിച്ചു എം.പി അഷ്റഫ് സ്വാഗതവും വി.വി ഹുസയിൻ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only