12 June 2020

മാവൂർ പഞ്ചായത്തിനെ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കുക - വെൽഫെയർ പാർട്ടി
(VISION NEWS 12 June 2020)




മാവൂർ : മാവൂരിൽ കോവിഡ് സ്ഥിരീകരിച്ച രോഗികൾ എല്ലാം നെഗറ്റീവ് ആയതിനാൽ മാവൂർ പഞ്ചായത്തിനെ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വെൽഫെയർ പാർട്ടി മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.  നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും ചെയ്തതിനാൽ  മാവൂരിനെ ഇനിയും കണ്ടൈൻമെന്റ് സോൺ പ്രദേശമായി നീട്ടിക്കൊണ്ട് പോകരുതെന്നും യോഗം അഭിപ്രായപ്പെട്ടു. കെ.എം. ഷമീർ അധ്യക്ഷത വഹിച്ചു. എ.പി.കരീം, സുബൈർ മാവൂർ, മുഹമ്മദ് ലൈസ്,എ.പി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only