18 June 2020

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് കെട്ടി വലിച്ച് പ്രതിഷേധം.
(VISION NEWS 18 June 2020)




 താമരശ്ശേരി -രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ബസ് വ്യവസായത്തിന് ഡീസല്‍ സബ്‌സിഡി അനുവദിക്കുക, പലിശ രഹിത വായ്പ നല്‍കുക, സര്‍ക്കാറിലേക്ക് അടക്കേണ്ട ത്രൈമാസ നികുതി ഒഴിവാക്കിയ നടപടി ഈ പ്രതിസന്ധി തീരും വരെ തുടരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് വ്യവസായ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. താമരശ്ശേരിയില്‍ നടന്ന പ്രതിഷേധം ബസ് ഓണേഴ്‌സ് ഫോറം ജില്ലാ സെക്രട്ടറി പി ടി സി  ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പി കെ മിര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെ പി സാലിഹ്, ദാസന്‍ താമരശ്ശേരി, സക്കീര്‍ നൂറാസ്, എ ആര്‍ എസ് അതൃമാന്‍കുട്ടി, അശ്വതി അനി, തുഷാര്‍ ഗോപി, കെ കെ ടി അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only