24 June 2020

വീണ്ടും പ്രകോപനവുമായി ചൈന; ഗള്‍വാന്‍ താഴ്‌വര തങ്ങളുടെ പരമാധികാരത്തിലുള്ള സ്ഥലമെന്ന് അവകാശവാദം
(VISION NEWS 24 June 2020)


അതിര്‍ത്തി സംഘര്‍ഷത്തില്‍ വീണ്ടും പ്രകോപനപരമായ നടപടിയുമായി ചൈന രംഗത്ത്. ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഇന്ത്യക്കാണ് എന്ന തരത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ പ്രസ്താവന. ഗള്‍വാന്‍ വാലി തങ്ങളുടെ പരമാധികാരത്തിലുള്ള സ്ഥലമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഒപ്പം തന്നെ കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നതെന്നും ഇത് തങ്ങളുടെ മേഖലയില്‍ വെച്ചായിരുന്നുവെന്നും ചൈന അവകാശപ്പെടുന്നു. മേഖലയില്‍ സമാധാനം പുലര്‍ത്തണമെങ്കില്‍ ഇന്ത്യയാണ് താല്‍പര്യം കാണിക്കേണ്ടതെന്നും ഇത് ഇന്ത്യയുടെ ബാധ്യതയാണെന്നും ചൈന പറയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞ ദിവസം ധാരണയായതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രകോപനവുമായി ചൈന രംഗത്ത് വരുന്നത്. അതേസമയം ഇന്ത്യയെ അക്രമിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനാണ് ചൈന ശ്രമിച്ചതെന്നും ഇന്ത്യയുടെ തിരിച്ചടി ചൈന പ്രതീക്ഷിച്ചതിലും കൂടുതലാണ് എന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Post a comment

Whatsapp Button works on Mobile Device only