23 June 2020

ആശുപത്രിയിൽ ഓടിയെത്തിയ തമിഴ്​നാട്​ ലോറി ഡ്രൈവർ കുഴഞ്ഞുവീണ്​ മരിച്ചു
(VISION NEWS 23 June 2020)




നടുവണ്ണൂർ (കോഴിക്കോട്​): നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാനപാതയിൽ കരുമ്പാപ്പൊയിൽ സ്വകാര്യ ആശുപത്രിയിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കുഴഞ്ഞുവീണ്​ മരിച്ചു. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. സംസ്ഥാനപാത വഴി കടന്നുപോകുന്ന തമിഴ്നാട് ലോറി ആശുപത്രിക്ക് മുന്നിൽ പെട്ടെന്ന് നിർത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവർ ഇൗറോഡ്​ സ്വദേശി ഷൺമുഖം (50) ആശുപത്രിയിലേക്ക് ഓടിക്കയറുകയുമായിരുന്നു.നെഞ്ചുവേദനയാണെന്ന്​ പറഞ്ഞതിനെ തുടർന്ന്​ ഇ.സി.ജിയെടുത്തതിനുപിന്നാലെ ക​​ുഴഞ്ഞുവീണ്​ മരിച്ചു.
കോവിഡ്​ ആശങ്ക നിലനിൽക്കെ തമിഴ്നാട് സ്വദേശിയുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.മരണത്തെ തുടർന്ന് ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്​തില്ല. ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 

Post a comment

Whatsapp Button works on Mobile Device only