24 June 2020

ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
(VISION NEWS 24 June 2020)




ഓമശ്ശേരി :ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര- കേരള സർക്കാറുകൾ   പ്രവാസികളോട് കാണിക്കുന്ന ക്രൂരതക്കെതിരെ  ഓമശ്ശേരിയിൽ പ്രതിഷേധ സമരം നടത്തി.   വാർഡ് പ്രസിഡണ്ട് എ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് കെ പി അഹമ്മദ് കുട്ടി  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാവ് യു കെ അബു മുഖ്യപ്രഭാഷണം നടത്തി. യൂത്ത്   കോൺഗ്രസ്    നിയോജകമണ്ഡലം പ്രസിഡണ്ട്  ഷമീർ ഓമശ്ശേരി, മനു  ഇ.ജെ ആശംസ  പ്രസംഗം നടത്തി. ഇ കെ സ്വാദിഖ് സ്വാഗതവും ഷിനു.  നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only