20 June 2020

ഓൺലൈൻ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു.
(VISION NEWS 20 June 2020)



കൊടുവള്ളി: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആയിരക്കണക്കിന് ലൈബ്രറികളുടെ സംഘാടകനുമായ ശ്രീ. പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വാവാട് ജി.എം.എൽ.പി.സ്ക്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിസംഘടിപ്പിച്ച ഓൺലൈൻ വയനാവാരാചരണം പ്രശസ്ത സാഹിത്യകാരൻ ബാപ്പുവാവാട് ഉദ്ഘാടനം ചെയ്'തു,

വായനയിലൂടെ മാത്രമേ മാനവരാശിക്ക് മികച്ച സാംസ്ക്കാരിക ഔന്നത്യം കൈവരികയുള്ളുവെന്ന് ഗൂഗ്ൾ മീറ്റിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പ്രസ്താവിച്ചു.

PTAപ്രസിഡണ്ട് OK മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ അബ്ദുവെള്ളറ ആശംസാ പ്രസംഗം നടത്തി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only