26 June 2020

കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ നിയമനം; മാർ​ഗ നിർദേശവുമായി ഹൈക്കോടതി
(VISION NEWS 26 June 2020)



കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ നിയമനത്തിന് ഹൈക്കോടതി മാർ​ഗനിർദേശം നൽകി. 2455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. സംവരണ, സീനിയോറിറ്റി മാനദണ്ഡങ്ങൾ അനുസരിച്ച് 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് ഇവരെ തിരഞ്ഞെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

 റാങ്ക് പട്ടികയിൽ നിന്ന് യോ​ഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചക്കകം പി എസ് സി കെഎസ്ആർടിസിക്ക് നൽകണം. പി എസ് സി കൈമാറുന്ന പട്ടികയിൽ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലും ഒഴിവുകൾ അനുസരിച്ച് ഡ്രൈവർമാരെ നിയമിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Post a comment

Whatsapp Button works on Mobile Device only