23 June 2020

കേന്ദ്ര-കേരള സർക്കാറുകൾ പ്രവാസികളെ അന്യവൽക്കരിക്കുന്നു:സി.പി.ചെറിയ മുഹമ്മദ്
(VISION NEWS 23 June 2020)



ഓമശ്ശേരി:കേന്ദ്ര-കേരള സർക്കാറുകൾ പ്രവാസികളെ രണ്ടാം തരം പൗരന്മാരായാണ്‌ കാണുന്നതെന്നും ഇത്‌ പൊറുപ്പിക്കാനാവില്ലെന്നും ഭരണവർഗ്ഗം തെറ്റ്‌ തിരുത്തുന്നതു വരെ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും ശക്തമായ സമരപരിപാടികൾ തുടരുമെന്നും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്‌ പ്രസ്താവിച്ചു.


അധികൃതരുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ഓമശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തെരുവ്‌ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ വരവ്‌ ഇല്ലാതാക്കാനാണ്‌ കേന്ദ്രവും കേരളവും  ശ്രമിക്കുന്നത്‌.വിമാനങ്ങൾ ചാർട്ട്‌ ചെയ്യാൻ ആദ്യം സംസ്ഥാനങ്ങളുടെ അനുമതി  വേണമെമെന്നാണ്‌ കേന്ദ്രം ഇപ്പോൾ പറയുന്നത്‌.ചാർട്ടേഡ്‌ വിമാനം വഴിയെങ്കിലും നാടണയാമെന്ന പ്രവാസികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാണ്‌ കേന്ദ്രത്തിന്റെ പുതിയ സമീപനം-അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സർക്കാറിനു കീഴിലുള്ള പ്രവാസികൾക്ക്‌ വേണ്ടിയുള്ള 'നോർക്ക' പിരിച്ചു വിടുന്നതാണ്‌ ഉചിതം.സർക്കാർ ആനുകൂല്യങ്ങൾ നൽകി കുറേയാളുകളെ തീറ്റിപ്പോറ്റുന്നതിൽ പ്രവാസികൾക്ക്‌ ഒരു ഗുണവുമില്ല.നൂറോളം ചാർട്ടേഡ്‌ ഫ്ലൈറ്റുകൾ കേരളത്തിലെത്തിയെങ്കിലും ഒരെണ്ണം പോലും നോർക്കയുടെ നേതൃത്വത്തിൽ ഉണ്ടായില്ല.പ്രവാസികൾക്ക്‌ ജീവൻ രക്ഷാ മരുന്നുകളെത്തിക്കാൻ സ്വകാര്യ കൊറിയർ ഏജൻസിയുമായി സഹകരിച്ച്‌ നോർക്ക തുടങ്ങിയ പദ്ധതിയി വൻ കൊള്ളയാണ്.നോർക്ക ഇല്ലാതെ തന്നെ കാർഗോ ഏജൻസികൾ വഴി വിദേശങ്ങളിലേക്ക്‌ ചുരുങ്ങിയ പണം മുടക്കി മരുന്നുകൾ അയക്കാനുള്ള സംവിധാനമുള്ളപ്പോഴാണ്‌ നോർക്കയുടെ കാർമ്മികത്വത്തിൽ ഈ തീവെട്ടിക്കൊള്ള നടക്കുന്നത്‌-സി.പി.ചെറിയ മുഹമദ്‌ പറഞ്ഞു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ യു.കെ.അബു ഹാജി,ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.വി.അബ്‌ദുൽ റഹ്മാൻ മാസ്റ്റർ,പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,പി.വി.സ്വാദിഖ്‌,യു.കെ.ഹുസൈൻ,പി.നാസിർ,ഡോ:ഇ.കെ.സാജിദ്‌,മണ്ഡലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹികളായ സഹദ്‌ കൈവേലി മുക്ക്‌,എ.കെ.അഷ്‌ റഫ്‌ ഓമശ്ശേരി,പഞ്ചായത്ത്‌ എം.എസ്‌.എഫ്‌.ഭാരവാഹികളായ സഫീറുൽ അക്ബർ വെളിമണ്ണ,അജാസ്‌ മഖ്ബൂൽ കൊളത്തക്കര,ഗ്ലോബൽ കെ.എം.സി.സി.ഭാരവാഹികളായ തടായിൽ അബു ഹാജി അമ്പലക്കണ്ടി,അബൂബക്കർ വെണ്ണക്കോട്‌,വി.എം.സലീം വെളിമണ്ണ,സി.പി.സലീം പുത്തൂർ,മജീദ്‌ വെളിമണ്ണ,പി.വി.മുഹമ്മദ്‌ സ്വാദിഖ്‌ ഓമശ്ശേരി,സവാദ്‌ പുത്തൂർ,ശരീഫ്‌ മുടൂർ,ബി.സി.ഗഫൂർ ഓമശ്ശേരി എന്നിവർ സംസാരിച്ചു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ സ്വാഗതവും ജോ:സെക്രട്ടറി എം.സി.ഷാജഹാൻ നടമ്മൽ പൊയിൽ നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only