20 June 2020

പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ നിരവധി ; സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനൊരുങ്ങി സര്‍ക്കാര്‍
(VISION NEWS 20 June 2020)


സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഓണ്‍ലൈന്‍ പഠന ഉപകരണങ്ങളില്ലാതെ നിരവധി ഭിന്നശേഷിക്കാരായ കുട്ടികളാണ് സംസ്ഥാനത്തുളളത്. സംസ്ഥാനത്ത് 230 സ്‌പെഷ്യല്‍ സ്‌കൂളുകളിലായി 21,124 കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 1850 കുട്ടികള്‍ക്ക് വീട്ടില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ല. പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ബഡ്‌സ് സ്‌കൂളുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. കോട്ടയം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഈ സൗകര്യമില്ലാത്ത 200ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചത്.

Post a comment

Whatsapp Button works on Mobile Device only