22 June 2020

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ മുന്‍‌കൂര്‍ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം
(VISION NEWS 22 June 2020)


ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍‌കൂര്‍ അനുമതി വേണം. ചാര്‍ട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവില്‍ ഉണ്ടായിരുന്നത്.

Post a comment

Whatsapp Button works on Mobile Device only