23 June 2020

ഇന്ധനവിലയിൽ പ്രധിഷേധിച്ച് വ്യാപാരി യൂത്ത് വിംങ്ങ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു
(VISION NEWS 23 June 2020)






ഓമശ്ശേരി: പെട്രോൾ വിലയിലെ പകൽകൊള്ള അവസാനിപ്പിക്കുക, പെട്രോൾ ഉൽപന്നങ്ങൾ ജി.സ്.ടി യിൽ ഉൾപെടുത്തുക, കേന്ദ്രവും സംസ്ഥാനവും അധിക നികുതി ഒഴിവാക്കി വില വർദ്ധനവ് കുറയ്ക്കുക, ഇന്ധന വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികൾക്ക് നൽകിയ അധികാരം പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വ്യാപാരി വ്യവസായി യൂത്ത് വിംങ്ങ് സംസ്ഥാന കമ്മിറ്റയുടെ നിർദ്ദേശപ്രകാരം യൂണിറ്റ് തലത്തിൽ നടത്തിയ പ്രധിഷേധ ധർണ്ണ സമരം ഓമശ്ശേരി യൂണിറ്റ് യൂത്ത് വിംങ്ങ് കമ്മറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ചു. .പ്രതിഷേധ സമരം യൂണിറ്റ് പ്രസിഡന്റ് ഷമീർ ന്റെ  അധ്യക്ഷതയിൽ  വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.കെ അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. കൊടുവള്ളി മണ്ഡലം യൂത്ത് വിംഗ് ജനറൽ സെക്രട്ടറി എ .കെ മുഹമ്മദലി ,വി .വി ഹുസ്സൈൻ, കെ. ലത്തീഫ് തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു. കബീർ റെഡിറ്റാഗ്, അഷ്‌റഫ് മെട്രോ പാർക്ക്, മൻസൂർ ഇ മാക്സ്, ജാബിർ, യാസർ മാക്സ്, ഉസ്മാൻ സുരക്ഷ,ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു. സാജിദ് ബ്രാൻഡോ സ്വാഗതവും എം.വി നജ്മുദ്ധീൻ നന്ദിയും പറഞ്ഞു....

Post a comment

Whatsapp Button works on Mobile Device only