23 June 2020

ഇന്ധനവിലയിൽ പ്രധിഷേധിച്ച് വ്യാപാരി യൂത്ത് വിംങ്ങ്പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു
(VISION NEWS 23 June 2020)

 



കൊടുവള്ളി:പെട്രോൾ വിലയിലെ പകൽകൊള്ള അവസാനിപ്പിക്കുക, പെട്രോൾ ഉൽപന്നങ്ങൾ ജി.സ്.ടി യിൽ ഉൾപെടുത്തുക, കേന്ദ്രവും സംസ്ഥാനവും അധിക നികുതി ഒഴിവാക്കി വില വർദ്ധനവ് കുറയ്ക്കുക, ഇന്ധന വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികൾക്ക് നൽകിയ അധികാരം പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വ്യാപാരി വ്യവസായി യൂത്ത് വിംങ്ങ് സംസ്ഥാന കമ്മിറ്റയുടെ നിർദ്ദേശപ്രകാരം യൂണിറ്റ് തലത്തിൽ നടത്തിയ പ്രധിഷേധ ധർണ്ണ സമരം കൊടുവള്ളി  യൂണിറ്റ് യൂത്ത് വിംങ്ങ് കമ്മറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ചു. .പ്രതിഷേധ സമരം മണ്ഡലം യൂത്ത് പ്രസിഡന്റ് ഷമീർ ആരാമ്പ്രത്തിന്റെ  അധ്യക്ഷതയിൽ  സംസ്ഥാന കൗൺസിൽ അംഗവും കൊടുവള്ളി യൂണിറ്റ് പ്രസിഡന്റും ആയ പി ടി എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു .കൊടുവള്ളി യൂത്ത് വിംഗ് പ്രസിഡന്റ്‌ നാഫി പകലേടത്ത് സ്വാഗതവും,  ആശംസകൾ അറിയിച്ചു കൊണ്ട് KVVES  ജനറൽ സെക്രട്ടറി അർഷാദ്,ജില്ലാ കമ്മറ്റി അംഗം ഖാദർ മോഡേൺ, ഭാരവാഹികളായ അഷ്‌റഫ്‌ O2, ഉവൈസ് ഡീലക്‌സ് , അൻസാരി, ശിഹാബ് നോവ, ഫസൽ ഫിറോ സ്പോർട്സ്, നിസാർ കോട്ടൺ സ്പോട്, ഫൈസൽ മലബാർ, ബഷീർ കിഴക്കോത്ത്  എന്നിവർ സംസാരിച്ചു .അൻവർ റോയൽ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only