25 June 2020

കഞ്ഞി വെച്ചു പ്രതിഷേധിച്ചു
(VISION NEWS 25 June 2020)



കൊടുവള്ളി :തകർച്ചയിലായ സ്വകാര്യ ബസ്സ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവിശ്യപെട്ട് കൊണ്ട് ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തൊഴിലാളികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കഞ്ഞി വെച്ച് വിളമ്പി വേറിട്ട രൂപത്തിലുള്ള പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊടുവള്ളി ബസ് സ്റ്റാൻഡിനകത്ത് കഞ്ഞി വിതരണോൽഘാടനം കോഴിക്കോട് ജില്ല ബസ്സ് വ്യവസായ സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ പി.ടി.സി. ഗഫൂർ നിർവ്വഹിച്ചു.എം.പി.സലീം അദ്ധ്യക്ഷത വഹിച്ചു പി.ടി.എ.ഖാദർ.എം.കെ.ഫിറോസ്.ബഷീർ സ്റ്റാർ സിറ്റി. മുജീബ് എരഞ്ഞികോത് ടി.കെ.സി. മജീദ് എന്നിവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only